May 2, 2024

2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ടി. സിദ്ധിഖ് എം.എല്‍.എ യുടെ കുഡോസ്

0
Img 20230103 Wa00092.jpg
കല്‍പ്പറ്റ:നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും കല്‍പ്പറ്റയുടെ മെറിറ്റ് ഡെ കുഡോസ് എന്ന പരിപാടിയില്‍ വെച്ച് ആദരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിയില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അന്തര്‍ദേശീയ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്‌സുകളും പ്രായോഗിക സമീപനങ്ങളും കേരളത്തില്‍ ലഭ്യമല്ലാ എന്നതാണ്.കേരളത്തിലെ ബ്രയിന്‍ ഡ്രയിന്‍ ഇരുപത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിന്റെ പ്രധാന കാരണം വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള സൗകര്യം പ്രധാനം ചെയ്യാന്‍ സര്‍വ്വകലാശാലകളും ഉന്നതവിദ്യാഭ്യാസ മേഖലയും പരാജയപ്പെടുന്നു എന്നതാണ്. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ന്യൂതന കോഴ്‌സുകളും അതിന്റെ പ്രായോഗിക അടിസ്ഥാന സൗകര്യങ്ങളും ലഭ്യാമക്കുന്നതിന് നമുക്ക് പറ്റിയ വീഴ്ച അടിയന്തിരമായി പരിഹരിക്കപ്പെടണം. വിദ്യാര്‍ത്ഥികളുടെ മൈഗ്രേഷന്‍ വിദേശ രാജ്യങ്ങളിലേക്കും, ഭൂഖണ്ഡങ്ങളിലേക്കും പോകുന്നവര്‍ക്ക് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമായി ഉടലെടുത്തിരിക്കുകയാണെന്ന് നൂറു ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെ അനുമോദിച്ച് കൊണ്ട് രമ്യ ഹരിദാസ് എം.പി പറഞ്ഞു. പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ച നിയോജക മണ്ഡലത്തിലെ സ്‌കൂളുകളെയും, എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. നിയോജകമണ്ഡത്തിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി അഡ്വ. ടി സിദ്ധിഖ് എംഎല്‍എ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായാണ് ഉന്നത വിജയം കൈവരിച്ച സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും ആദരിച്ചത്. വിദ്യാര്‍ത്ഥികളേയും യുവജനങ്ങളേയും ലഹരിയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ലഹരിക്കെതിരായിട്ടുള്ള പോരാട്ടം ഉപരിതലത്തില്‍ മാത്രം ഒതുങ്ങാതെ സമഗ്ര തലത്തിലേക്കും എത്തിക്കാനുള്ള വലിയ കര്‍മ്മ പദ്ധതിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്നും, വിദ്യാര്‍ത്ഥികളും, യുവജനങ്ങളും നേരിടുന്ന ഏറ്റവും വലിയ കാലത്തിന്റെ വെല്ലുവിളി ലഹരിയാണെന്നും ഉമാ തോമസ് എം.എല്‍.എ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് കൊണ്ട് പറഞ്ഞു. സ്പാര്‍ക്ക് കോര്‍ഡിനേറ്ററായ ബിഷറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചിരുന്നു. 600 ല്‍ അധികം വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും നിയോജകമണ്ഡലത്തിലെ നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളേയുമാണ് ചടങ്ങില്‍ അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, റസാക്ക് കല്‍പ്പറ്റ, പി.പി ആലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, പഞ്ചായത്ത്/മുന്‍സിപ്പല്‍ മെമ്പര്‍മാര്‍, അധ്യാപകര്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറിയും, ഡല്‍ഹി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ടും, ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറം പ്രസിഡണ്ടുമായ ജയരാജന്‍, കൈരളി ടി വി പട്ടുറുമാല്‍ വിന്നറും, സംസ്ഥാന സംഗീത നാടക അക്കാദമി മികച്ച ഗായകനുമായ അജയ് ഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *