March 29, 2024

ജാതി മത ഭേദമന്യേ പുൽപ്പള്ളി സീതാദേവി ലവ – കുശ ക്ഷേത്ര ഉത്സവം

0
Img 20230105 143625.jpg
 
• റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി.
 
 പുൽപ്പള്ളി : ജാതി മത ഭേദമന്യേ പുൽപ്പള്ളി സീതാദേവി ലവ – കുശ ക്ഷേത്ര ഉത്സവം  ആരംഭിച്ചുകേരളത്തിലെ ഏക സീതാദേവി ലവകുശ ക്ഷേത്രമാണ് പുൽപ്പള്ളിയിലുള്ളത്.
 വയനാട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് കർണാടകത്തോട് ചേർന്ന് കിടക്കുന്ന ചെറുപട്ടണമാ ണ് പുൽപ്പള്ളി.
 പഞ്ചായത്തിലെ പുരാതനമായ ക്ഷേത്രമാണ് സീതാദേവി ലവകുശ ക്ഷേത്രം.
കേരളത്തിൽ തന്നെ സീതാദേവിക്കും, ലവകുശൻ മാർക്കും പ്രാധാന്യം നൽകി പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
 രാമായണ മഹാകാവ്യവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങൾ പുൽപ്പള്ളി പ്രദേശത്ത് പലയിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
 ശ്രീരാമൻ സീതയെ ഉപേക്ഷിച്ചപ്പോൾ പുൽപ്പള്ളി പ്രദേശത്ത് എത്തിച്ചേർന്നുവെന്നും, ഇവിടെ വെച്ച് സീത വാല്മീകി മഹർഷി യെ കണ്ടെത്തുകയും ലവകുശൻ മാർക്ക് പുൽപ്പള്ളിയിലെ വാല്മീകി ആശ്രമത്തിൽ  ജന്മം നൽകിയെന്നും വിശ്വസിക്കപ്പെടുന്നു.
 പുൽപ്പള്ളിയിലെ, ആശ്രമ കൊല്ലി എന്ന സ്ഥലത്ത് ഈ ആശ്രമവും, വാല്മീകി മഹർഷി തപസ് ചെയ്തുവെന്ന വിശ്വസിക്കുന്ന പാറയും ഇപ്പോളും കാണാ വുന്നതാണ്. വാല്മീകി തപസ്സ് ചെയ്തു വെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയുമിവിടെയുണ്ട്.
 ലവ കുശന്മാർ കളിച്ചു നടന്ന സ്ഥലം  പുൽപ്പള്ളിക്കടുത്തുള്ള പ്രദേശമായ ശിശുമലയായും അറിയപ്പെടുന്നു.
 ലവകുശന്മാർ വലുതായപ്പോൾ ശ്രീരാമൻ സീതാദേവി സ്വീകരിക്കാൻ പുൽപ്പള്ളിയിൽ എത്തിച്ചേർന്നു വെങ്കിലും അദ്ദേഹത്തിന്റെ മുൻപിൽ വച്ച് സീത ഭൂമിപിളർന്ന് അന്തർധാനം ചെയ്തുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു.
 ഇതുകൊണ്ടൊക്കെ തന്നെയാകാം സീതയുടെയും ലവകുശന്മാരുടെയും പേരിൽ ഈ ക്ഷേത്രമാ കാൻ കാരണമെന്ന് ചരിത്രങ്ങളിൽ പറയപ്പെടുന്നു .
 പഴശ്ശി പടയോട്ട സമയത്ത് സീത ലവകുശ ക്ഷേത്രത്തിന്റെ അധികാരം കുപ്പത്തോട് തറവാടിന് പഴശ്ശിരാജാവ് നൽകി   .
 പനമരത്തുള്ള കുപ്പത്തോട് നായർ തറവാടിന്റെ ആസ്ഥാനമായ നല്ലാറാട്ട് ഇടത്തിൽ നിന്ന് കുപ്പത്തോട് മൂപ്പിൽ നായർ ഇതിന്റെ ഭരണം നടത്തി പോന്നിരുന്നു.
 ധനു മാസത്തിലെ ചുറ്റുവിളക്കും ഉത്സവാഘോഷങ്ങളും ഇവിടുത്തെ വിശേഷങ്ങളാണ്. നവരാത്രിക്കും വിഷുവിനും പ്രത്യേക ആഘോഷങ്ങൾ ഉണ്ട്.
 ലവകുശന്മാർ കളിച്ചു നടന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഇവിടെ തെക്കുവശത്തുള്ള വെള്ളാട്ട് തറയിൽ വെച്ച്  വെള്ളാട്ടം നടത്തുന്നു.
 വൃശ്ചികവും കർക്കിടവും ഒഴുകിയുള്ള എല്ലാ മലയാള മാസവും രണ്ടാം തീയതിക്കുള്ള ചുറ്റുവിളക്കിലും വെള്ളാട്ടും ഉണ്ട് ഉപദേവത സ്ഥാനമായ കരിങ്കാളി ക്ഷേത്രത്തിൽ എല്ലാ മാസവും സംഘമ പൂജയും ഉണ്ട്.
 ജനുവരി മാസത്തിലാണ് പുൽപ്പള്ളി സീത ലവകുശ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഉത്സവത്തോടനുബന്ധിച്ച് വെള്ളാട്ടവും താലപ്പൊലിയും നടത്തുന്നു.
 ജനുവരി 4- ന്  പ്രധാന ഉത്സവത്തിന്റെ മുന്നോടിയായി  രാത്രിയിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വിവിധ അമ്പലങ്ങളിലെ വർണ്ണ ശബളമായ താലപ്പൊലികൾ രാത്രിയോടുകൂടി പുൽപ്പള്ളി അമ്പലത്തിൽ എത്തിച്ചേരുന്നു.
 ജാതി മതഭേദമെന്യേ നൂറ്റാണ്ടുകളായി   താലപ്പൊലിയിൽ പുൽപ്പള്ളിയി- മുള്ളൻകൊല്ലി പൂതാടി പഞ്ചായത്തിലെ ജനങ്ങൾ പങ്കെടുക്കുന്നു.
ജനുവരി -6 ന് നടക്കുന്ന പ്രധാന ഉത്സവത്തിൽ ഒന്നാണ് പട്ടണപ്രദക്ഷിണം.  വനവാസകാലത്ത് സീത നഗരം കാണാൻ ഇറങ്ങിയതിനെ അനുസ്മരിച്ചാണ് ഈ ആഘോഷം നടക്കുന്നത്. പട്ടണ  പ്രദക്ഷിത്തിന് ശേഷം  സഹസ്ര ദീപക്കാഴ്ചയും നടത്തു ന്നു.
 ജനുവരി ഒന്നുമുതൽ ഏഴ് വരെ നടക്കുന്ന  പുൽപ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര ഉത്സവത്തിൽ ദിവസവും അന്നദാനവും നടത്തുന്നുണ്ട്. ഒരു ദിവസം ദേവസ്വം ബോർഡും മറ്റ് ദിവസങ്ങളിൽ ജനങ്ങൾ സ്പോൺസർ ചെയ്തുമാണ് അന്നദാനം നടത്തിവരുന്നത്.
 ചരിത്രപ്രധാനമായ  സീത ലവകുശ ക്ഷേത്രത്തിലെ ഉത്സവാഘോഷ ഭക്തിസാന്ദ്ര ലഹരിയിലാണ് പുൽപ്പള്ളി പ്രദേശമൊന്നാകെ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *