അപേക്ഷ 31 വരെ സ്വീകരിക്കും
കേരള വാട്ടര്‍ അതോറിറ്റിയില്‍ 15 കെ.എല്‍ ല്‍ താഴെ പ്രതിമാസ ഉപയോഗമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് 2023 ലെ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ ജനുവരി 31 വരെ സ്വീകരിക്കും. റേഷന്‍ കാര്‍ഡ് ഒറിജിനല്‍, പകര്‍പ്പ്, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ ഹാജരാക്കണം. വെള്ളക്കരം കുടിശ്ശികയുണ്ടെങ്കില്‍ കുടിശ്ശിക അടക്കണം. പ്രവര്‍ത്തനക്ഷമമായ മീറ്ററുള്ള ഉപഭോക്താക്കള്‍ക്കു മാത്രമെ ആനുകൂല്യം ലഭിക്കുകയുള്ളെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



Leave a Reply