ഫാക്കല്‍റ്റി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
അമൃദ് പി.എസ്.സി കോച്ചിംഗിലേക്ക് വിഷയാടിസ്ഥാനത്തിലുള്ള ഫാക്കല്‍റ്റിമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്ത്‌സ്, ഇംഗ്ലീഷ്, മലയാളം, ചരിത്രം, നവോത്ഥാനം, ഭരണഘടന, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, കറന്റ് അഫയേര്‍സ് എന്നീ വിഷയങ്ങളിലേക്കുള്ള ഫാക്കല്‍റ്റിമാരെയാണ് തെരഞ്ഞെടുക്കുന്നത്. യോഗ്യത ബിരുദം. പി.എസ്.സി കോച്ചിംഗ് ക്ലാസെടുത്ത് മുന്‍പരിചയമുള്ളവരായിരിക്കണം. അപേക്ഷാഫോറം അമൃദില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, പിന്‍-673122 എന്ന വിലാസത്തില്‍ ജനുവരി 16 ന് വൈകീട്ട് 4 നകം ലഭിക്കണം. ഫോണ്‍: 04936 202195.



Leave a Reply