April 18, 2024

ദ്വിദിന പരിശീലനം ആരംഭിച്ചു

0
Img 20230113 Wa00862.jpg
മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് വോളന്റിയര്‍മാര്‍ക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനം പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ തുടങ്ങി. പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.കല്യാണി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയറിലെ രോഗി പരിചരണം, ഹോം കെയര്‍ സംവിധാനം. അവശരായ രോഗികളോടുള്ള ആശയവിനിമയം എന്നീ വിഷയങ്ങളില്‍ കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ പ്രതിനിധി പ്രവീണ്‍, നഴ്സിംഗ് ഓഫിസര്‍ അമല്‍ പി ജെയിംസ്, എന്നിവര്‍ ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത വോളന്റീയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇന്ദിരാ പ്രേമചന്ദ്രന്‍, പി.ചന്ദ്രന്‍, പി.കെ അമീന്‍, രമ്യാ താരേഷ്, വി.ബാലന്‍, പേര്യ മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് സയിദ്, പൊരുന്നന്നൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ ഉമേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *