April 20, 2024

കടുവ ആക്രമണം കുടുംബത്തിനു 10 ലക്ഷം രൂപ ഉടൻ സഹായം :ആശ്രിത നിയമനം വേഗത്തിലാക്കും

0
Img 20230113 Wa00952.jpg
മാനന്തവാടി: പുതുശ്ശേരിയില്‍ കര്‍ഷകന്‍ കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെയും, പ്രദേശവാസികളുടേയും പ്രതിഷേധം താല്‍ക്കാലിമായി അവസാനിച്ചു. മാനന്തവാടി താലൂക്ക് ഓഫീസ് ഹാളില്‍ നടന്ന സര്‍വ്വകക്ഷി യോഗ തീരുമാന പ്രകാരമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.സാലുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും, അത് കൂടാതെ 40 ലക്ഷം രൂപ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കാന്‍ ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായി. സാലുവിന്റെ ആശ്രിതന് താല്‍ക്കാലികമായി ജോലി നല്‍കാനും, തുടര്‍ന്ന് ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ക്ക് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമെടുത്തു. ഇത് കൂടാതെ സാലുവിന്റെ കാര്‍ഷിക കടങ്ങള്‍ ഉള്‍പ്പെടെയുള്ളവ എഴുതി തള്ളാനുള്ള നീക്കങ്ങളും നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ സാലുവിന്റെ മൃതദേഹം ഇന്ന് വൈകീട്ട് വീട്ടിലേക്ക് കൊണ്ടു പോകുകയും നാളെ ഉച്ചയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയും ചെയ്യും.
യോഗത്തില്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു , ജില്ലാ കളക്ടര്‍ എ ഗീത, ഉത്തരമേഖല സിസിഎഫ് കെ.എസ് ദീപ, ഡി എഫ് ഒമാരായ മാര്‍ട്ടിന്‍ ലോവല്‍, ഷജ്‌ന കരീം, വയനാട് പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന ആര്‍ കറപ്പസാമി, അഡി. എസ് പി വിനോദ് പിള്ള തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *