August 6, 2026

ന്യൂസ് വയനാട് ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ

0
IMG-20230113-WA00812.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ന്യൂസ് വയനാട് ഒഫിഷ്യൽ മീറ്റിംഗ് കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്നു. ജീവനക്കാർക്ക് ഇൻഷുറൻസും തിരിച്ചറിയൽ കാർഡും വിതരണം നടത്തി. ഇൻഷുറൻസ് പരിരക്ഷ വിതരണ ഉദ്ഘാടനം വയനാട് പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല നിർവഹിച്ചു. ന്യൂസ്‌ എഡിറ്റർ യു. അഹല്യ അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി.എങ്ങനെയാണ് ഓൺലൈൻ മാധ്യമ പ്രവർത്തനം നടത്തേണ്ടത് എന്നതിനെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകരായ 
 ജിനു നാരായണൻ , ഹുമയൂൺ കബീർ ക്ലാസുകൾ നൽകി. ചടങ്ങിൽ ന്യൂസ് വയനാട് ന്യൂസ് കോഡിനേറ്റർ മെറിൻ സെബാസ്റ്റ്യൻ , റിപ്പോർട്ടർ ഹരിപ്രിയ, ഡിസൈനർ നസീം മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ ന്യൂസ് വയനാട് മാനേജ്മെന്റ് പ്രതിനിധി നിഷ മാത്യു ഓൺലൈനിലൂടെ ആശംസ അർപ്പിച്ചു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *