മുത്തങ്ങയിൽ വ്യാജ രേഖകളുമായി എത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി
മുത്തങ്ങ: കേരള കര്‍ണാടക അതിര്‍ത്തിയിലെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ മറ്റൊരു വാഹനത്തിന്റെ രേഖകളുമായി മൈസൂര്‍ ആര്‍ കെ.പുരത്തു നിന്നും എത്തിയ ടൂറിസ്റ്റ് ബസ് മുത്തങ്ങ ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ മനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസിനു കൈമാറി.ഇന്നലെ വൈകീട്ട് മുത്തങ്ങയിലെത്തിയ വാഹനം മറ്റൊരു വാഹനത്തിന്റെ വ്യാജ രേഖകള്‍ നല്‍കി പെര്‍മിറ്റ് എടുക്കാന്‍ കരസ്ഥമാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കര്‍ പതിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ എം.വി ഐ മനു പി.ആര്‍ വാഹനത്തിന്റെ എഞ്ചിന്‍ നമ്പറും ചെയിസ് നമ്പറും ശേഖരിച്ച് കമ്പ്യൂട്ടറില്‍ പരിശോധിച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് മനസിലായത്.
ഉടന്‍ വാഹനം കസ്റ്റഡിയിലെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ അവിടെ വാഹനവും ഡ്രൈവറെയും എത്തിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പോലീസ് എത്താതായതോടെ ഡ്രൈവര്‍ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് രാവിലെ 10 മണിക്ക് വാഹനം പിടികൂടിയ ഉദ്യോഗസ്ഥന്‍ മനു പി.ആര്‍ തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു ഹോട്ടലില്‍ വെച്ച് ഡ്രൈവറെയും വാഹന ഉടമകളെയും പോലീസിനെ വിളിച്ചു വരുത്തി പിടിച്ചു കൊടുക്കുകയായിരുന്നു. രണ്ട് വര്‍ഷമായി പ്രസ്തുത വാഹനത്തിന് പെര്‍മിറ്റോ ഇന്‍ഷൂറോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിന്റെ രേഖകളുമായാണ് നിറയെ ടൂറിസ്റ്റുകളെയും കുത്തി നിറച്ച് വാഹനം കേരളത്തിലേക്ക് എത്തിയത്. വാഹനം പിടിച്ചെടുക്കുന്ന സംഘത്തില്‍ എ എം.വി ഐമാരായ ഷാന്‍ എസ്. നാഫ്, അബിന്‍ ഒ. എ പ്രബിന്‍ ഒ.എ എന്നിവരും പങ്കെടുത്തു. ഇത്തരം വ്യാജ വാഹനങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ര്‍ മനു പി.ആര്‍.
Leave a Reply