April 19, 2024

ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി പുന: സംഘടിപ്പിച്ചു

0
Eiiamq096875.jpg
കൽപ്പറ്റ: ആം ആദ്മി പാർട്ടി വയനാട് ജില്ല  കൗൺസിൽ യോഗം കൽപ്പറ്റ വ്യാപാര ഭവനിൽ വെച്ച് സംഘടിപ്പിച്ചു. യോഗം സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കർ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ കമ്മിറ്റിയുടെ ഒൻപത് മാസത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും, വരുന്ന തിരഞ്ഞെടുപ്പുകളിൽ സജീവമാകുന്നതിന് വേണ്ടി പാർട്ടിയെ വാർഡ് തലങ്ങളിൽ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.
ഡാറ്റ പൊളിറ്റിക്സ് എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഷാജഹാൻ ക്ലാസ്സ് എടുക്കുകയും വയനാട്ടിലെ മെമ്പർഷിപ്പ് പ്രവർത്തനം വിലയിരുത്തി ജില്ലയുടെ സംഘടനാ ചുമതലയുള്ള മാർട്ടിൻ തിരുവമ്പാടി സംസാരിക്കുകയും ചെയ്തു.
ജില്ല നേരിടുന്ന പ്രാദേശിക പ്രശ്നങ്ങളായ, മെഡിക്കൽ കോളേജ്, ചുരം ബദൽ റോഡ്, താൽകാലിക നിയമനങ്ങൾ, ബഫർ സോൺ, രാത്രി യാത്ര നിരോധനം, വന്യമൃഗ ശല്യം തുടങ്ങിയ വിഷയങ്ങളിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു.
സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. കൺവീനർ: അജി കൊളോണിയ, ജോ. കൺവീനർ: എം ടി തങ്കച്ചൻ ബത്തേരി, സെക്രട്ടറി:സൽമാൻ റിപ്പൺ, ജോ. സെക്രട്ടറി: അജി എബ്രഹാം പുൽപള്ളി, ട്രഷറർ: അബ്ദുൽ റസാഖ് കൽപ്പറ്റ, ലീഗൽ സെൽ: അഡ്വ.അറുമുഖൻ മുട്ടിൽ, വനിതാ വിംഗ്: ഷാലി ജയിംസ് മേപ്പാടി, യൂത്ത് വിംഗ്: റിയാസ് അട്ടശ്ശേരി കമ്പളക്കാട്, കമ്മിറ്റി അംഗങ്ങൾ ആയി മനോജ് കുമാർ തലപ്പുഴ, ബാബു തചറോത് മാനന്തവാടി, ഡോ. സുരേഷ് മുണ്ടേരി എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *