പുഞ്ചിരി മുഖവൈകല്യ നിവാരണ ക്യാമ്പ് 21 ന്
മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി 21 ന് ക്യാമ്പ് നടത്തും. ജ്യോതിർഗമയ, ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ , പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ എന്നി സംഘടനകളുടെ നേതൃത്വത്തിൽ ജനുവരി 21 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ മാനന്തവാടി മുനിസിപ്പൽ ബസ് സറ്റാൻഡിന് സമീപമുള്ള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഹാളിലാണ് ക്യാമ്പ് നടക്കുക. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തി നേരെയാക്കി കൊടുക്കുന്നു. തുടർ ചികിൽസയും സൗജന്യമായിരിക്കും . 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം മുൻ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കാം. ഫോൺ: 9645370145, 9744229359 , 9544329059, 94970 43287.
Leave a Reply