March 28, 2024

വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

0
Img 20230122 Wa00202.jpg
മുട്ടിൽ: വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിക്കെതെരെ ഗുരുതര ആരോപണമുന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ ആക്ഷൻ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
മുട്ടിൽ ടൗണിൽ നടത്തിയ സായാഹ്ന ധർണ്ണയിലാണ് പ്രതിഷേധമിരമ്പിയത്.
തൊണ്ടർനാട് കൃഷിയിടത്തിൽ കടുവ ആക്രമണത്തിൽ ചികിത്സാ കിട്ടാതെ മരണപ്പെട്ട തോമസ്സിൻ്റെ കുടുംബത്തേ ഇളക്കിവിട്ടത് ആക്ഷൻ കമ്മിറ്റിക്കാരാണെന്നാണ് ഒരു സ്വകാര്യ ചാനലിൽ വെച്ച് നടന്ന ചർച്ചയിൽ ഗഗാറിൻ പറഞ്ഞത്.
ഇത് ദു:ഖാർത്ഥരായ തോമസ്സിൻ്റെ കടുംബത്തേ വീണ്ടും വീണ്ടും വേദനപ്പിക്കുന്നതും അപമാനിക്കുന്നതിനും തുല്ല്യമാണ്.കർഷകരാണെങ്കിലും ആ കടുംബവും അത്യാവശ്യം പഠിപ്പും വിവരവും സാമൂഹ്യബോധവുമുള്ളവരാണ്.അവർ അനുഭവിച്ച തിക്താനുഭവങ്ങളാണ് ആ കുടുംബത്തേ സന്ദർശിക്കാനെത്തിയ മന്ത്രിമാരോടും സ്ഥലം എം എൽ എ യോടും അവർ പങ്കുവെച്ചത്. ഈ സംഭവത്തോടെ ജനവികാരം സർക്കാറിനെതിരെ ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. ജനവികാരത്തിൽ നിന്നും ഒളിച്ചോടാനും ജാള്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള വില കുറഞ്ഞ തന്ത്രമാണ് സിപിഎം ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതെന്നും ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.ധർണ സമരം വ്യാപാരി വ്യവസായിഏകോപന സമിതി ജില്ലാ സെക്രട്ടറി
അഷ്റഫ് കൊട്ടാരം ഉദ്ഘാടനം ചെയ്തു.ബെന്നി വിഎസ്
സ്വാഗതം പറഞ്ഞു.
ഇഖ്ബാൽ മുട്ടിൽ അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഷുക്കൂർ വി പി
വിജയൻ മടക്കിമല,
ഗഫൂർ വെണ്ണിയോട്, ടീ ജെ ബാബുരാജ്,ബഷീർ എം.,അഷ്റഫ് വി പിഅബ്ദുൽ ഖാദർ മടക്കിമല
എന്നിവർ സംസാരിച്ചു.
സഫീര്‍.ടി യു . നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *