June 6, 2026

ക്രിസ്തുവിൽ ജീവിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ മതാധ്യാപകർ-ബിഷപ്പ്

0
IMG_20230122_153230.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീയമ്പം:ക്രിസ്തുവിൽ ജീവിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ മതാധ്യാപകരെന്ന് ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് പ്രസ്താവിച്ചു.ഞായാറാഴ്ച എന്നത് ക്രിസ്ത്യാനിക്ക് ജീവനാണ്. 
യാക്കോബായ സുറിയാനി സണ്ടേസ്കൂൾ അധ്യാപക സംഗമം ചീയമ്പം തീർത്ഥാടന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത .
ക്രിസ്തീയ ജീവിതം ശാന്തിയുടെയും സമാധാനത്തിൻ്റെയുമാണെന്നും മെത്രാപോലീത്ത ഉദ്ബോധിപ്പിച്ചു.
മലബാർ ഭദ്രാസനാധിപൻ ഡോ .ഗീവർഗീസ് മോർ സ്തേഫാനോസ് മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ എം.ജെ.എസ്.എസ്. എ. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് അധ്യക്ഷത വഹിച്ചു. സണ്ടേസ്കൂൾ ഭദ്രാസന ഡയറക്ടർ ടി.വി സജീഷ് ,സെക്രട്ടറി പി.എഫ് തങ്കച്ചൻ ,
ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴ, വൈദിക സെക്രട്ടറി ഫാ. ബാബു നീറ്റുംങ്കര, ഫാ. അജു ചാക്കോ ,കേന്ദ്ര കമ്മിറ്റിയംഗങ്ങളായ അനിൽ ജേക്കബ്, എം.വൈ ജോർജ്ജ്, വർഗീസ് തോട്ടത്തിൽ ,പി .വൈ എൽദോസ് ,സി.കെ ജോർജ്, എൽദോസ് മത്തോക്കിൽ, ജോബി ഷ് യോഹൻ ,പി .എ മേരി പ്രസംഗിച്ചു.
 കലാമൽസരങ്ങൾ, , ആദരിക്കൽ ,ധ്യാനപ്രസംഗം എന്നിവയും നടന്നു. . ദ്വാരക പാസ്റ്ററൽ സെൻ്റർ ഡയറക്ടർ ഫാ.ജോ ജോ കുടക്കച്ചിറ ധ്യാനം നയിച്ചു.. 35 വർഷം പൂർത്തീകരിച്ച അധ്യാപകർ, മുൻ ഡയറക്ടർമാർ,   ഇൻസ്പെക്ടർമാർ,  വൈസ് പ്രസിഡൻ്റുമാർ എന്നിവരെ ആദരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *