March 29, 2024

തോട്ടംതൊഴിലാളികളുടെകൂലി നോട്ടിഫിക്കേഷനിലൂടെ സർക്കാർ പുതുക്കി നിശ്ചയിക്കണം : ടി.സിദ്ധിഖ് എം എൽ എ

0
Img 20230128 Wa00112.jpg
മേപ്പാടി : തോട്ടംതൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്നതിനുളള കാലാവധി ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ നോക്കുകുത്തിയായി മുമ്പോട്ടു പോകുന്ന സർക്കാരിന്റെനിലപാട് തോട്ടം തൊഴിലാളികളോട് ചെയ്യുന്ന കൊടിയ വഞ്ചനയാണെന്നും, അടിയന്തിരമായി നോട്ടിഫിക്കേഷനിലൂടെ കൂലി പുതുക്കി നിശ്ചയിക്കണമെന്നും , തോട്ടം തൊഴിലാളിഭവനപദ്ധതി ഉടൻ നടപ്പിലാക്കണമെന്നും,ടി , സിദ്ധിഖ് എം എൽ എ  ആവശ്യപ്പെട്ടു.മേപ്പാടി മണ്ഡലം ഐ എൻ ടി യു സി  പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും , അംഗൺവാടി -ആശാ വർക്കർ എന്നീ തൊഴിൽ മേഖ ലകളിലെ തൊഴിലാളികളെസർക്കാർ ജീവനക്കാരായി അംഗീകരിച്ച് ആവശ്യമായശമ്പളവർദ്ധനവ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഐ എൻ ടി യു സി  ജില്ലാ പ്രസിഡണ്ട് പി പി  ആലി മുഖ്യ പ്രഭാഷണം നടത്തി.
26എ  കാർഡ് വ്യാപകമായി വിതരണം നടത്തി ചുമട്ടുതൊഴിലാളി മേഘലയിലെ തൊഴിലാളികളുടെജോലി അസ്ഥിരപെടുത്തുന്ന നടപടി തൊഴിൽ വകുപ്പ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ബി  സുരേഷ് ബാബു, ടി എ  റെജി, സി .ജയപ്രസാദ് എന്നിവർക്ക് കൺവെൻഷനിൽ സ്വീകരണം നല്കുകയും മുൻകാല ഭാരവാഹികളെ ആദരിക്കുകയും ചെയ്തു. യോഗത്തിൽ ടി എ  മുഹമ്മദ് അന്ധ്യക്ഷത വഹിച്ചു. ബി  സുരേഷ് ബാബു ടി എ . റെജി, സി .ജയപ്രസാദ്, ഒ  ഭാസ്കരൻ , ഓമന രമേശ്, രാജു ഹെജമാടി ,രാധാരാമ സ്വാമി, എൻ കെ  സുകുമാരൻ, കെപി  യൂനസ്. എം  നോറിസ്, ഒ .വി  റോയി,എ  രാം കുമാർ, അബ്ദുൾ മജീദ്, കെ  ബാബൂ,ഹർഷൽ കോനാടൻഎന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *