ലിംഗ സമത്വം; സ്വീഡീഷ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി മുട്ടില്‍ ഡബ്ല്യൂ.എം.ഒ. കോളജ് വിദ്യാര്‍ഥികള്‍

മുട്ടിൽ : കബനി ടൂറിസം ആന്‍ഡ് സോഷ്യല്‍ കമ്മ്യൂണിറ്റിയുടെ പഠന പരീക്ഷണ പരിപാടി യുടെ ഭാഗമായി മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ സ്വീഡന്‍ സ്‌റ്റോക്ക് ഹാം ഗ്ലോബല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച സംഘടിപ്പിച്ചു. മാസ്സ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ ലിംഗ സമത്വം എന്ന വിഷയത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അവരുടെ ആശയങ്ങള്‍ പങ്കു വെച്ചു. ചടങ്ങില്‍ എന്‍ മലയാളം ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ സി.ഡി. സുനീഷ്, മാസ്സ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഹെഡ് അനു ആന്‍ വര്‍ഗീസ്, അശ്വിന്‍ പി, താര എസ്. രാജ്, ഷബ്‌ന എം. എന്നിവര്‍ പങ്കെടുത്തു.



Leave a Reply