പനമരം ജി.എച്ച്.എസ്.എസ് പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി

പനമരം :കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ ഉന്നമനത്തിന്‌വേണ്ടി നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട്സി .കെ മുനീർ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ ഷിബു എം.സി. റിപ്പോർട്ട് അവതരിപ്പിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ ടീച്ചർ പഠന പാഠ്യേതര മേഖലകളിൽ ഉന്നത വിജയം കൈവരിച്ച ഗോത്രവിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ,വാർഡ് മെമ്പർ . സുനിൽകുമാർ, ഡി.പി.സി. അനിൽകുമാർ , ടി പി ഒ ജോൺ ,കൈറ്റ് ജില്ലാ കോർഡിനേറ്റർ .മുഹമ്മദലി സി,പി ടി എ .വൈസ് പ്രസിഡണ്ട് . അനസ് കെ.സി അധ്യാപകരായ റീത്താമ്മ ജോർജ് , ബിനു ടോംസ്, . രേഖ .കെ, ലിസി ഇ.വി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ എം കെ രമേശ് കുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് രുഗ്മിണി പി നന്ദിയും പറഞ്ഞു.



Leave a Reply