September 21, 2026

ആളെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി

0
IMG_20230206_151650.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പട്ടാപകല്‍ ആളെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച ചെയ്ത സംഭവത്തില്‍ 2 പേരെ കല്‍പ്പറ്റ പോലീസ് പിടികൂടി. കല്‍പ്പറ്റ എ എസ് പി തപോഷ് ബസുമതാരി ഐ.പി.എസി ന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലീസ് ഇന്‍സ്പെക്ടര്‍  പി.എല്‍ ഷൈജു, സബ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കണ്ണൂര്‍ സ്വദേശികളായ പ്രതികളെ പിടികൂടിയത്.  8 പ്രതികളടങ്ങിയ സംഘത്തിലെ മൂന്നാം പ്രതിയായ മമ്പറം കൊളാലൂര്‍ കുളിച്ചാല്‍ വീട്ടില്‍ നിധിന്‍ (33) എട്ടാം പ്രതിയായ കൂത്തുപറമ്പ്  എരിവട്ടി സ്വദേശിയായ സീമ നിവാസില്‍ ദേവദാസ് (46) എന്നിവരെയാണ് കണ്ണൂരില്‍ വച്ച് പിടികൂടിയത്. ജനുവരി 28ന് കല്‍പ്പറ്റ പഴയ സ്റ്റാന്റിന് സമീപത്ത് നിന്നും യുവാവിനെ കാറില്‍ തട്ടികൊണ്ടു പോയി 3,92,000 രൂപ കവര്‍ന്ന ശേഷം വെങ്ങപ്പള്ളിയില്‍ ഇറക്കിവിട്ടെന്നായിരുന്നു പരാതി. കവര്‍ച്ച സംഘം സഞ്ചരിച്ച കാര്‍ പിന്നീട് മാനന്തവാടിയില്‍ ബസ്സിനും, ക്രയിനിനും ഇടിക്കുകയും പ്രതികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
പിടിയിലായ മൂന്നാം പ്രതി നിധിന്‍ പരാതിക്കാരന്‍ കൊടുവള്ളിയില്‍ നിന്നും കയറിയ ബസില്‍ പിന്തുടര്‍ന്നും കല്‍പ്പറ്റ വച്ച് പരാതിക്കാരന്‍ ബസില്‍ നിന്ന് ഇറങ്ങിയ സമയം പിറകെ കാറില്‍ വന്ന പ്രതികളുടെ സഹായത്തോടെ പരാതിക്കാരനെ ബലമായി കാറില്‍ പിടിച്ചു കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നു. എട്ടാം പ്രതിയായ ദേവദാസ് പ്രതികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *