തൊഴിലാളി വിരുദ്ധ ബജറ്റിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധ പ്രകടനം നടത്തി

ബത്തേരി : കേരള സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ബഡ്ജറ്റിനെതിരെ ഐഎൻടിയുസി സുൽത്താൻ ബത്തേരിയിൽ പ്രതിഷേധ പ്രകടനം നടത്തുകയും ബഡ്ജറ്റ് കോപ്പി കത്തിക്കുകയും ചെയ്തു.ഭീമമായ ഡീസൽ പെട്രോൾ വില വർധനവും ആർടിഒ ഓഫീസ് ഫീസുകളും വൻതോതിൽ വർധിപ്പിക്കുകയും വെള്ളകരം,,വൈദ്യുതി ചാർജ്,, ഭൂനികുതി, വീട്ടുനികുതി,എന്നുവേണ്ട സർവ്വ മേഖലയിലും വിലക്കയറ്റം സൃഷ്ടിച്ചു കൊണ്ടുള്ള പിണറായി സർക്കാരിന്റെ ഈ വർഷത്തെ ബഡ്ജറ്റിനെതിരെ പിണറായി സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം എന്നും ഈ നികുതി നിർദേശങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി ബത്തേരിയിൽ പ്രതിഷേധ പ്രകടനം നടത്തുകയും ബഡ്ജറ്റിന്റെ കോപ്പി കത്തിക്കുകയും ചെയ്തു പ്രതിഷേധ പ്രകടനത്തിനും ധർണയ്ക്കും മോട്ടോർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഉമ്മർ കുണ്ടാട്ടിൽ, ജില്ലാ ജനറൽ സെക്രട്ടറി സി എ ഗോപി , മോട്ടോർ ഫെഡറേഷൻ പ്രസിഡണ്ട് കെ എം വർഗീസ്,, ജില്ലാ സെക്രട്ടറി ജിജി അലക്സ്,, ഗഫൂർ പുളിക്കൽ,, ഹാരിസ് പി, സണ്ണി സി ജെ ,, പ്രസാദ് എം പി,, ജോഷി വേങ്ങൂർ,, ഹംസ പി,, മണി നാരായണൻ, റോയി പള്ളിക്കൽ,, കുര്യാക്കോസ് കെ പി,, ജോയ് ഓലപ്പുര, കുഞ്ഞുമോൻ കുക്കു, എന്നിവർ നേതൃത്വം നൽകി.



Leave a Reply