ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

ബത്തേരി : ബജറ്റ് അവഗണനയിലും നികുതി വർധനയിലും പ്രതിഷേധിച്ച് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
ബജറ്റിന് ശേഷം വിലയിടിഞ്ഞത് സഖാക്കൾക് മാത്രമെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു…
ബജറ്റ് അവഗണനയിലും നികുതി വർധനയിലും പ്രതിഷേധിച്ച് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി മീനങ്ങാടിയിൽ പ്രകടനവും യോഗവും നടത്തി..കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന കേരളത്തിലെ സാധാരണക്കാർ ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ കണ്ടതെന്നും എന്നാൽ നികുതി വർധനവിലൂടെ കനത്ത പ്രഹരമാണ് ജനങ്ങൾക് മേൽ ചുമത്തിയിരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.. ബജറ്റിൽ ക്ഷേമ പെൻഷൻ കൂട്ടുകയോ പുതിയത് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.. കാർഷിക ജില്ലയായ വയനാടിനെ തീർത്തും അവഗണിച്ച സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണ് തീരുമാനം.. മീനങ്ങാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം ബജറ്റിൻ്റെ കോപ്പി പ്രവർത്തകർ കത്തിച്ചു… ജില്ലാ വൈസ് പ്രസിഡന്റ് സിറിൽ ജോസ് ഉദ്ഘാടനം ചെയ്തു..നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അനീഷ് റാട്ടക്കുണ്ട്, സന്തോഷ് കുമാർ, മണ്ഡലം പ്രസിഡന്റ് മാരായ മനു മീനങ്ങാടി, സ്റ്റാനി ജോസഫ്, ഷമീർ വകേരി, ലയണൽ മാത്യു, നിഖിൽ തോമസ്, ഗഫൂർ പടപ്പ്,ലിന്റോ കുര്യക്കോസ്,നിംഷാദ് ഇരുളം, രഞ്ജിത്ത് ബത്തേരി,ഹാരിസ് കല്ലുവയൽ,നൗഫൽ കെ എം, എൽദോ ഇരുളം എന്നിവർ സംസാരിച്ചു….



Leave a Reply