കേരളത്തെ ശ്രീലങ്കയാക്കാൻ ശ്രമിക്കുന്ന ബജറ്റാണ് പിണറായി സർക്കാരിന്റെത്; ജമീല ആലിപ്പറ്റ

കൽപ്പറ്റ: ഇടതു സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ഇന്ധന സെസ്സ് പിൻവലിക്കുക, വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി പദ്ധതിയും കൂടുതൽ തുകയും അനുവദിക്കുക, വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തിയത്. പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. സാമ്പത്തിക മേഖലയിൽ കേരളത്തെ ശ്രീലങ്കയ്ക്ക് സമാനമാക്കാൻ ശ്രമിക്കുന്ന ബഡ്ജറ്റാണ് പിണറായി സർക്കാർ സംസ്ഥാനത്ത് അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതെന്ന് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് ജമീല ആലിപ്പറ്റ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പി.കെ.ജയലക്ഷ്മി, കെ.എൽ.പൗലോസ്, കെ.കെ.വിശ്വനാഥൻ മാസ്റ്റർ, അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.പി. ആലി,അഡ്വ.ടി.ജെ.ഐ സക്ക്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം.വിജയൻ, ബിനു തോമസ്, എം.ജി.ബിജു, ഡിപി രാജശേഖരൻ, അഡ്വ.പി.ഡി.സജി, പോൾസൺ കൂവക്കൽ, പി.എം. സുധാകരൻ, എക്കണ്ടി മൊയ്തൂട്ടി വിജയമ്മ ടീച്ചർ, ശോഭനകുമാരി പി, ചിന്നമ്മ ജോസ്. രാജേഷ് കുമാർ, ഗോകുൽദാസ് കോട്ടയിൽ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങി നിരവധിയാളുകൾ ധർണ്ണയിൽ പങ്കെടുത്തു.



Leave a Reply