വന്യമൃഗശല്യം പരിഹരിക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് കൂട്ട സത്യാഗ്രഹം നടത്തി

കൽപ്പറ്റ: വന്യമൃഗശല്യം പരിഹരിക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ കൂട്ടസത്യഗ്രഹം. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കേന്ദ്ര വനനിയമങ്ങൾ ഭേദഗതി ചെയ്യുക, വന്യമൃഗശല്യം നേരിടുന്നവർക്കുളള നഷ്‌ടപരിഹാരതുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. വന്യമൃഗങ്ങളുടെ ആക്രമണം ജനങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണിയുർത്തുമ്പോഴാണ് ജനങ്ങൾക്ക് സമ്പൂർണ പിന്തുണയുമായി എൽഡിഎഫ് സമരമുഖത്ത് അണിനിരന്നത്.
കൽപ്പറ്റ വിജയപമ്പ് പരിസരത്ത് നടന്ന സത്യഗ്രഹം എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻസിപി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എൽഡിഎഫ് നേതാക്കളായ വിജയൻ ചെറുകര, പി കെ മൂർത്തി, കെ ജെ ദേവസ്യ, എൻ ഒ ദേവസ്യ, വീരേന്ദ്രകുമാർ, ഷാജി ചെറിയാൻ, കുര്യാക്കോസ് മുള്ളൻമട, കെ പി ശശികുമാർ, കെ കെ ഹംസ, എ പി അഹമ്മദ്, രാധാകൃഷ്ണൻ, സണ്ണി മാത്യു എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു സ്വാഗതവും കെ റഫീഖ് നന്ദിയും പറഞ്ഞു.



Leave a Reply