എം.എല്‍.എ. ഫണ്ട് അനുവദിച്ചു

മാനന്തവാടി : ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാല്‍വെളിച്ചം മുതല്‍ ബാവലി വരെ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കാന്‍ 25,50,000 രൂപയും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വലിയകൊല്ലി കോളനി ദൈവപ്പുര നിര്‍മ്മാണത്തിന് 8 ലക്ഷം രൂപയും നൂല്‍പ്പുഴ പുലിതൂക്കി കാട്ടുനായ്ക്ക കോളനിയിലെ പകല്‍വീട് നിര്‍മ്മാണത്തിന് 7 ലക്ഷം രൂപയും പൂതാടി ആനപന്തി കോളനി ദൈവപ്പുര നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും പൂതാടി കക്കടംകുന്ന് ജി.എല്‍.പി. സ്‌കൂളിനും കൊളഗപ്പാറ ജി.യു.പി. സ്‌കൂളിനും പ്രിന്റര്‍ വാങ്ങുന്നതിന് 50,000 രൂപ വീതവും അനുവദിച്ചു.



Leave a Reply