പെന്‍ഷന്‍കാരുടെ എല്ലാ അനുകൂല്യങ്ങളും പുനഃ സ്ഥാപപി ക്കണം: പി പി ആലി

കല്‍പ്പറ്റ:- 30 വര്‍ഷങ്ങളോളം സര്‍ക്കാറിന് സേവിച്ച് സര്‍ക്കാരിന്റെ നയങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി പെന്‍ഷന്‍ പറ്റി പിരിഞ്ഞു പോയ പെന്‍ഷന്‍കാരുടെ രണ്ടു ഗഡു പെന്‍ഷന്‍ കുടിശ്ശികയും രണ്ടുവര്‍ഷത്തെ ക്ഷാമ ശ്വാസവും തടഞ്ഞുവെച്ചത് ഈ ബഡ്ജറ്റിലും പ്രഖ്യാപിക്കാത്തത് തൊഴിലാളി ദ്രോഹം ആണെന്നും അത് ഉടന്‍ പുനസ്ഥാപിക്കണം എന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നില്‍ കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവന്ന പഞ്ചദിന സത്യാഗ്രഹസമര ത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് പെന്‍ഷന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വേണുഗോപാല്‍ എം കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇ .റ്റി. സെബാസ്റ്റ്യന്‍, വിപിന്‍ ചന്ദ്രന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, വി. ആര്‍. ശിവന്‍,കെ ശശികുമാര്‍, കെ. സുബ്രഹ്മണ്യന്‍, പി .കെ. സുകുമാരന്‍,സണ്ണി ജോസഫ്,എ. വി. പൗലോസ്, എന്‍. കെ. പുഷ്പലത തുടങ്ങിയവര്‍ പ്രസംഗിച്ചു.



Leave a Reply