November 7, 2026

മുത്തങ്ങയിൽ വൻ ലഹരി വേട്ട; വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
WhatsApp Image 2026-05-17 at 8.12.55 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി, പുത്തൻപുരക്കൽ വീട്ടിൽ പി.വി. വൈഷ്ണവ്(20), കൃഷ്‌ണഗിരി, അത്തിമൂല, പുതിയേറ്റികണ്ടി വീട്ടിൽ, പി.കെ മുഹമ്മദ് ആഷിഖ്(21), പുളിക്കൽ വീട്ടിൽ, പി. ആദിൽ റമീസ്(20) എന്നിവരാണ് പിടിയിലായത്. കർണാടകയിൽ നിന്ന് കടത്തികൊണ്ടുവന്ന ലഹരിയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് മുത്തങ്ങയിൽ വച്ചാണ് ഇവരെ പിടികൂടിയത്.

ഇന്നലെ വൈകീട്ടോടെ കർണ്ണാടകയിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ യുവാക്കളിൽ നിന്നാണ് 35.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ബാംഗ്ലൂരിൽ നിന്ന് ലഹരി വാങ്ങി സംസ്ഥാനത്ത് വില്പനക്കായി ഒളിച്ചു കടത്തുകയായിരുന്നു. മുത്തങ്ങയിൽ നടത്തിയ പോലീസ് പരിശോധനയിലാണ് പ്രതികൾ വലയിലായത്.

എസ്.ഐ ജെസ്വിൻ ജോയ്, എ.എസ്.ഐമാരായ അബ്ദുൾ ഗഫൂർ, പി.എം. ഷാജി, എസ്.സി.പി.ഒമാരായ ടി.എച്ച്. ഉനൈസ്, വി.ജെ. സ്മിജു, ശിവദാസൻ, പ്രദീപൻ, സി.പി.ഒമാരായ എം. മിതിൻ, സുനിൽ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *