മീനങ്ങാടി അമ്പലപ്പടിയിൽ വാഹനാപകടം; ബെെക്ക് യാത്രികൻ മരിച്ചു
മീനങ്ങാടി: ദേശീയപാതയിൽ മീനങ്ങാടി അമ്പലപ്പടിയിൽ കാറും ബെെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മൈലമ്പാടി അത്തിനിലം സ്വദേശി വാഴക്കാലായിൽ ജിത്തു ജോസ്(38) ആണ് മരിച്ചത്. അപകടത്തിൽ ജിത്തുവിന്റെ സഹോദരിക്കും അവരുടെ മകൾക്കും പരിക്കേറ്റിട്ടുണ്ട്. പരേതനായ സ്കറിയയുടെ മകനാണ് ജിത്തു.
ജിത്തുവും കുടുംബവും ബൈക്കിൽ സഞ്ചരിച്ചിരുന്ന ബെെക്കിന്റെ പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിത്തുവിനെ ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ പരിക്കേറ്റ ജിത്തുവിന്റെ സഹോദരിയും അവരുടെ മകളും ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് മീനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെയ് പത്തിന് ആയിരുന്നു ജിത്തുവിന്റെ പിതാവ് സ്കറിയ അന്തരിച്ചത്. അതിന് പിന്നാലെയാണ് ജിത്തുവിന്റെ വിയോഗം.





Leave a Reply