വാഹന അഭ്യാസ പ്രകടനങ്ങള്‍ക്കും ഓഫ് റോഡ് മത്സരങ്ങള്‍ക്കും നിരോധനം

കൽപ്പറ്റ : വാഹനങ്ങളുടെ മത്സരയോട്ടങ്ങളും അനധികൃത അഭ്യാസ പ്രകടനങ്ങളും അനുമതിയില്ലാതെ ഓഫ് റോഡ് മത്സരങ്ങളും നടത്തുന്നതിന് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. കേരള ഹൈക്കോടതിയുടെയോ സംസ്ഥാന സര്‍ക്കാറിന്റെയോ രേഖാമൂലമുളള അനുമതി ഇല്ലാതെ നടത്തുന്ന മോട്ടോര്‍ വാഹന റേസിംഗ് മത്സരങ്ങളും കോളേജുകളിലും മറ്റും നടത്തുന്ന മോഡിഫൈഡ് വാഹനങ്ങളുടെ പ്രദര്‍ശനത്തിനുമാണ് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ അനധികൃതമായി ഇത്തരം മത്സരങ്ങള്‍ നടത്തുന്നതായി വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സുരക്ഷാ മുന്‍കരുത ലില്ലാതെ നടക്കുന്ന മത്സരങ്ങള്‍ മൂലം നിരവധി പേര്‍ക്ക് അപകടം സംഭവിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റോഡ് സുരക്ഷയും പൊതുജന സുരക്ഷയും കണക്കിലെടുത്ത് അനധികൃത മത്സരങ്ങള്‍ക്ക് നിരോധനം കൊണ്ട് വന്നത്.



Leave a Reply