പനമരം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി

പനമരം:പനമരം ഗ്രാമ പഞ്ചായത്തിൻറെ 2023 – 24 വാർഷിക പദ്ധതിയുടെ കരട് വികസന സെമിനാർ സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, കെ.ബി നസീമ എന്നിവർ ചേർന്ന് പദ്ധതിരേഖ പ്രകാശനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീമ മാനുവൽ പദ്ധതി അവതരിപ്പിച്ചു. വികസന സെമിനാറിൽ പഞ്ചായത്തിന്റെ മുൻ വർഷക്കാലയളവിലെ വികസനപ്രവർത്തനങ്ങളുടെ വിലയിരുത്തലും പദ്ധതികളുടെ അംഗീകാരവും നേടി.
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ കാട്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർമായ ടി. മോഹനൻ, വാസു അമ്മാനി, സെക്രട്ടറി അനിൽ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരും വിവിധ നിർവഹണ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.



Leave a Reply