ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥല ഉടമയ്‌ക്കെതിരെ കേസ്

പയ്യമ്പള്ളി : ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്ഥല ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു .പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. സ്ഥല ഉടമ വന്യമൃഗങ്ങളെ തടയാന്‍ കൃഷിയിടത്തില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് ആദിവാസി യുവാവ് കുളിയന്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. ഇതോടെയാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്.



Leave a Reply