വേനല്‍ ചൂട് : തോട്ടം തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: വേനല്‍ ചൂട് കനത്തതോട് കൂടി തോട്ടം മേഖല ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് സൂര്യരശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിക്കുമ്പോള്‍ ഇത് ശരീരത്തില്‍ പൊള്ളലേല്‍ക്കുന്നതിനും, മറ്റ് ത്വക്ക് സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നതിനും, തളര്‍ച്ച ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ക്കും വഴിയൊരുക്കും. അതുകൊണ്ട് തന്നെ ഇത്തരം മേഖലയില്‍ ജോലി ചെയ്യുന്ന ജോലിക്കാരുടെ ജോലി സമയത്തില്‍ പുനക്രമീകരണം നടത്തണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രിയോട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. നിവേദനം നല്‍കുകയും ചെയ്തു. ഈ വര്‍ഷവും അധികഠിനമായ വേനല്‍ ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ജോലി സമയത്തില്‍ അടിയന്തിര പുനക്രമീകരണം നടത്തി തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.



Leave a Reply