ഹെൽമറ്റും കോട്ടും ധരിച്ചെത്തി വില കൂടിയ മദ്യമോഷണം ; കൽപ്പറ്റയിൽ യുവാവ് പിടിയിൽ

കല്‍പ്പറ്റ: ഹെൽമറ്റും കോട്ടും ധരിച്ചെത്തി വില കൂടിയ മദ്യം മോഷ്ടിച്ച വിരുതനെ പോലീസ് പിടികൂടി.മുട്ടില്‍ സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. ബീവ് കോയുടെ കൽപ്പറ്റ പ്രീമിയം ഔട്ട് ലെറ്റിൽ നിന്ന് തുടർച്ചയായി മദ്യം മോഷ്ടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
ഔട്ട് ലെറ്റ് മാനേജരുടെ പരാതിയെ തുടര്‍ന്ന് കല്‍പ്പറ്റ പോലീസാണ് അറസ്റ്റ് ചെയ്തത്. പല ദിവസങ്ങളിലായി ഹെല്‍മറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ കല്‍പ്പറ്റ പൊലീസിന് കൈമാറിയിരുന്നു.
വില കൂടിയ ചില മദ്യ കുപ്പികള്‍ സ്റ്റോക്കിൽ നിന്ന് കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജീവനക്കാർ സിസിടിവി പരിശോധിച്ചത്. കോട്ടിൽ മദ്യം ഒളിപ്പിച്ച ശേഷം വില കുറഞ്ഞ ബിയർ വാങ്ങി ബില്ല് പേ ചെയ്ത് പുറത്തേക്ക് കടക്കുകയായിരുന്നു ഇയാളുടെ രീതി. സി.സി.ടി.വിയിൽ ഈ ദൃശ്യങ്ങളിലുണ്ട്. ഒരു ദിവസം സാധാരണ വേഷത്തിലെത്തി മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ചത് ജീവനക്കാരുടെ ശ്രദ്ധയിൽ പെടുകയും താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. തുടര്‍ച്ചയായി മദ്യം കളവുപോയ സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സാധാരണ ബാഗ്, സഞ്ചി എന്നിവ പ്രിമിയം കൗണ്ടറിന് അകത്തേക്ക് കയറ്റാറില്ല. ഇത് മനസിലാക്കിയാണ് മദ്യം കടത്താൻ ചൂടത്തും മഴക്കോട്ടിട്ട് രാജേന്ദ്രൻ എത്തിയത്.



Leave a Reply