April 20, 2024

മീനങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
Img 20230217 083942.jpg
മീനങ്ങാടി: മീനങ്ങാടി കൊളഗപ്പാറയില്‍  കാറിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ബത്തേരിയില്‍ തട്ടുകട നടത്തിവന്നിരുന്ന ജിജോ അങ്ങോട്ടു പോകുന്നതിനിടെ എതിരെ വന്ന കാര്‍ ബുള്ളറ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. തെറിച്ച് റോഡില്‍ വീണ ജിജോ  മരിക്കുകയായിരുന്നു. ഭാസിയുടേയും, സുശീലയുടേയും മകനാണ് ജിജോ. ഷിജോ, ഷില്ലി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശേഷം സംസ്‌കാരം മുണ്ടക്കറ്റി ലൂദറന്റ് പള്ളി സെമിത്തേരിയില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *