ബസിൽ കടത്തിയ മാരക മയക്കുമരുന്നുമായി മുത്തങ്ങയിൽ യുവാവ് പിടിയിൽ

മുത്തങ്ങ: മുത്തങ്ങ എക് സൈസ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എംഡി എം എ പിടിച്ചു. മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആർടിസി സ്കാനിയ ബസ്സിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ഇർഷാദ്(25) എന്നയാളിൽ നിന്നുമാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പിയും പാർട്ടിയും അതിമാരക മയക്കുമരുന്നായ 78 ഗ്രാം എംഡി എം എ കണ്ടെടുത്തത്. പ്രതി ബാംഗ്ലൂരിൽ നിന്നും വാങ്ങി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വില്പനയ്ക്ക് കൊണ്ടുവരുകയായിരുന്നു. ഇതിന് കേരളത്തിൽ 5 ലക്ഷം രൂപ വിലയുണ്ട്. ഇയാളെ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തു മാഫിയയുടെ മുഖ്യ കണ്ണിയാണ്. വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി കെ പ്രഭാകരൻ .അജിഷ് ടി ബി. സിവിൽ എക്സൈസ് ഓഫീസർമാരായ എം കെ ബാലകൃഷ്ണൻ കെ കെ സുധീഷ് എന്നിവർ പങ്കെടുത്തു.പ്രതിയെയും തൊണ്ടിമുതലുകളും മേൽ നടപടികൾക്കായി സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.



Leave a Reply