കാലാവസ്ഥ നിരീക്ഷണ ഉപ കേന്ദ്രം ഉദ്ഘാടനം ചെയ്തു

എടവക:എടവക ഗ്രാമപഞ്ചായത്ത് കീസ്റ്റോൺ ഫൗണ്ടേഷന്റെ സഹായത്തോടെ പള്ളിക്കൽ ഗവൺമെൻറ് എൽപി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ ഉപ കേന്ദ്രം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്പി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംഷീർ ശിഹാബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ ജെൻസി ബിനോയ് ശിഹാബ് അയാത്ത് പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് കുട്ടി ബ്രാൻ , തോട്ടത്തിൽ വിനോദ്, ഉഷാ വിജയൻ, ഷിൽസൻ മാത്യു, ഗിരിജ സുധാകരൻ, മിനി തുളസീധരൻ , കൃഷി അസിസ്റ്റന്റ് നീതു എ.കെ തുടങ്ങിയവർ സംസാരിച്ചു. എടവക പഞ്ചായത്തിലെ കർഷകർക്കാവശ്യമായ ഏഴു ദിവസത്തെ കാലാവസ്ഥ വിവരങ്ങൾ മഴ,ചൂട്, തണുപ്പ്, കാറ്റിൻറെ അളവ്, ദിശ എന്നിവ മുൻകൂട്ടി കർഷകരിലേക്ക് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ എത്തിക്കുന്നതാണ് ഈ കാലാവസ്ഥ നിരീക്ഷണം ഉപ കേന്ദ്രം എന്നത് പ്രോഗ്രാം കോഡിനേറ്റർ രാമചന്ദ്രൻ കെ പദ്ധതി വിശദീകരണം നടത്തി.



Leave a Reply