March 31, 2023

ജനദ്രോഹ ബജറ്റ് തിരുത്തുക : വ്യാപാരി വ്യവസായ ഏകോപന സമിതി

IMG_20230224_170141.jpg
കൽപ്പറ്റ : കുടിവെള്ളം, വൈദ്യുതി, പെട്രോൾ -ഡീസൽ, കെട്ടിടനികുതി എന്നിങ്ങനെ സമസ്ത മേഖലയിലും നികുതി വർദ്ധനവ് വരുത്തുന്നതിലൂടെ വൻ വിലവർദ്ധനവിന് കാരണമാകുന്ന ജനദ്രോഹ ബജറ്റിൽ തിരുത്തലുകൾ വരുത്തണമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവൻ ആവശ്യപ്പെട്ടു.
 ധനകാര്യ മന്ത്രി  ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിൽ നിർബന്ധമായും ഭേദഗതികൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടന ഫെബ്രുവരി 28ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി നടത്തപ്പെടുന്ന വാഹന പ്രചാരണ ജാഥയ്ക്ക് പുൽപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ മാത്രമായി ഇന്ധനവിലയാക്കം വർദ്ധിക്കുന്നതിലൂടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മുഴുവൻ നിത്യോപയോഗക സാധനങ്ങൾക്കും വില വർദ്ധിക്കുന്നതിന് കാരണമാകും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുൽപ്പള്ളി ടൗണിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്,ബാബു.ഇ.ടി,അജിമോൻ കെ.എസ്,കെ.ജോസഫ്,സംഷാദ്,ജോജിൻ ടി.ജോയ്, ഇ.ഹൈദ്രു, അഷറഫ് കൊട്ടാരം,നിസാർ ദിൽവെ,ശ്രീജ ശിവദാസ്, സിജിത്ത്,മഹേഷ് മാനന്തവാടി,ബാബു.സി.കെ എന്നിവർ പ്രസംഗിച്ചു.നൗഷാദ് കാക്കവയൽ,സിബി മാനന്തവാടി,സന്തോഷ്, മുഹമ്മദ്.ഇ.കെ,ബേബി.എം. കെ,ഷാരി ജോണി,സോഫിയ ഫ്രാൻസിസ്,ടോമി.പി.സി,
റഫീഖ്.കെ.വി,ബാബു രാജേഷ്,വേണുഗോപാൽ, വികാസ് ജോസഫ്, അജേഷ്,സണ്ണി മണ്ഡപത്തിൽ,വിജയൻ, ജോണി എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *