March 31, 2023

എന്‍.ജി.ഒ അസോസിയേഷന്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ ജീവനക്കാരുടെ പ്രതിഷേധം അലയടിച്ചു

ei9103T35406.jpg
കല്‍പ്പറ്റ: സംസ്ഥാന ബഡ്ജറ്റിനെതിരെ കേരള എന്‍.ജി അസോസിയേഷന്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ ജീവനക്കാരുടെ പ്രതിഷേധം അലയടിച്ചു. നികുതിഭാരം വര്‍ദ്ധിപ്പിച്ച് പൊതുജനത്തിനെ ദുരിതക്കയത്തിലേക്ക് തള്ളിയിടുകയും ജീവനക്കാര്‍ക്ക് ബഡ്ജറ്റില്‍ തുക വകയിരുത്താത്തതിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ജില്ലാ പ്രസിഡണ്ട് മോബിഷ്. പി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ എന്‍.കെ.വര്‍ഗ്ഗീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചുമതലയുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.ഡി.സജി മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുന സ്ഥാപിക്കണമെന്നും, അതിരൂക്ഷമായ വിലക്കയറ്റത്തില്‍ ക്ഷാമബത്ത അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും, സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകി കയറ്റി ഖജനാവ് കാലിയാക്കുന്ന ഇടതു നയം തിരുത്തണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.കെ.ടി ഷാജി, എന്‍.ജെ. ഷിബു, ഇ. എസ് ബെന്നി, സജി ജോണ്‍, വി.ആര്‍ .ജയപ്രകാശ്, ടി.അജിത്ത്കുമാര്‍, സി.കെ.ജിതേഷ്, സി.ജി.ഷിബു, എം.ജി.അനില്‍കുമാര്‍, ഗ്ലോറിന്‍ സെക്വീര, എം.നസീമ, കെ.ഇ.ഷീജമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് ലൈജു ചാക്കോ, എന്‍.വി.അഗസ്റ്റിന്‍, സി.ആര്‍. അഭിജിത്ത്, എം. എ.ബൈജു, പി.ജെ.ഷിജു, ഇ.വി.ജയന്‍, പി.എച്ച് .അഷ്‌റഫ്ഖാന്‍, എം.എസ്. രാകേഷ്, റോബിന്‍സണ്‍ ദേവസ്സി, എം.വി.സതീഷ്, വി.ജി.ജഗദന്‍, പി.സെല്‍ജി, ടി.പരമേശ്വരന്‍, ബി.സുനില്‍കുമാര്‍, കെ.സി.ജിനി, ഡെന്നിഷ് മാത്യു, സതീഷ് കുമാര്‍, നിഷ മണ്ണില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *