May 30, 2023

മടക്കിമല ഗവ:വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിലേക്ക്

0
IMG_20230224_191441.jpg
കല്‍പ്പറ്റ: ജനപ്രതിനിധികളുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്താന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന കര്‍മ്മസമിതി യോഗത്തില്‍ തീരുമാനമായി.കാര്‍ഷിക വിളകളുടെ വിളവെടുപ്പ് കാരണം ഇടക്കാലത്ത് നിര്‍ത്തിവെച്ച സമരമാണ് വീണ്ടും ശക്തമാക്കാന്‍ മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി തീരുമാനിച്ചത്.ചികില്‍സ കിട്ടാതെയുള്ള മരണങ്ങള്‍ തുടര്‍ക്കഥയായിട്ടും  സര്‍ക്കാര്‍ വയനാടിനോട് അവഗണന കാട്ടുകയാണ്. ദാന ഭൂമി മടക്കി മലയില്‍ ഉണ്ടായിട്ടും  സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണന്നും കര്‍മ്മസമിതി ഭാരവാഹികള്‍ ആരോപിച്ചു. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ചന്ദ്ര പ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന ചെയ്ത മടക്കി മലഭൂമയില്‍ നിര്‍മ്മിക്കണമെന്ന് കണ്‍വെന്‍ഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ ജനപ്രതിനിധികളുടെ ഓഫീസിന് മുമ്പിലേക്ക് സമരം വ്യാപിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ഇ.പി. ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. റ്റി .യു . ബാബു അധ്യക്ഷത വഹിച്ചു. വി.പി.അബ്ദുള്‍ ഷുക്കുര്‍ ,എം.ബഷീര്‍, സുലോചന രാമകൃഷ്ണന്‍ , സി.പി. അഷറഫ്, വി.എസ്. ബെന്നി, റ്റി.ജെ.ബാബുരാജ്, അഷറഫ് പുലാടന്‍, അബ്ദുള്‍ ഖാദര്‍ മടക്കി മല , എടത്തില്‍ അബ്ദുള്‍ റഹിമാന്‍ , ജോര്‍ജ്ജ് പൊടി പാറ, വിനോദ് മടക്കി മല , റിയാസ് കാക്കവയല്‍, പി.കുഞ്ഞാലി, റ്റി.കെ. നാസര്‍, പി.പി. ജോസ്, പി.എന്‍. സുരേന്ദ്രന്‍ , ഖാലിദ് പനമരം, ഈശ്വരന്‍മാടവന എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *