ജനമൈത്രി പോലീസും ട്രൈബൽ വകപ്പും സംയുക്തമായി വിദ്യാർത്ഥികൾക്കായി പഠനയാത്ര നടത്തി

മാനന്തവാടി : വയനാട് ജില്ലാ ജനമൈത്രി പോലീസും ട്രൈബൽ വകപ്പും സംയുക്തമായി തൊണ്ടാർനാട് പഞ്ചായത്തിലെ വിവിധ കോളനിയിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര നടത്തി. വയനാട് ടൂറിസ മേഖലയിലെ എൻ ഊര്, പൂക്കോട് എന്നീ ടൂറിസ്റ്റ് സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിനും , വിദ്യാലയങ്ങളിൽ നിന്ന് ഗോത്രമേഖലയിലെ കുട്ടികൾ പഠന നിർത്തി പോകുന്നത് തടയുന്നതിനും ട്രൈബൽ സ്കൂളിലെ വിദ്യാഭ്യാസ സംമ്പ്രദായങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പഠനയാത്ര സംഘടിപ്പിച്ചു .പൂക്കോട് ,കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകൾ സന്ദർശിച്ചു.
എൻ ഊരിൽ നടന്ന സമാപനയോഗത്തിൽ
എൻ ഊര് പ്രോജക്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്യാം പ്രസാദ് സെക്രട്ടറി മണി പോലീസുദ്യോഗസ്ഥരായ രമേശ് ,രഞ്ജിത് 'ട്രൈബൽ പ്രമാട്ടർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പോലീസുദ്യോഗസ്ഥരായ ജിഷ്ണു രാജ് വിനോദ് ,പ്രഭു എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചുതൊണ്ടർനാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ ഖാദർ ഫളാഗ് ഓഫ് ചെയ്തു. ജില്ലാ ജനമൈത്രി നോഡൽ ഓഫീസർ ശശിധരൻ , കുഞ്ഞോം ട്രൈബൽ ഓഫീസിലെ പ്രമോട്ടർമാർ തുടങ്ങിയ 74 പേർ പങ്കെടുത്തു.



Leave a Reply