March 29, 2024

140 യുവപണ്ഡിതര്‍ കൂടി കര്‍മ്മരംഗത്തേക്ക്; അക്കാദമി വാര്‍ഷികത്തിന് നാളെ പരിസമാപ്തി

0
Img 20230225 193846.jpg
വെങ്ങപ്പള്ളി: ധര്‍മ്മ വിചാരം ഉദ്ബുദ്ധ സമൂഹം എന്ന പ്രമേയവുമായി ഒരു വര്‍ഷക്കാലം നീണ്ടുനിന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സമാപനം കുറിച്ച് മൂന്ന് ദിവസങ്ങളിലായി വെങ്ങപ്പള്ളിയില്‍ നടക്കുന്ന ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി ഇരുപതാം വാര്‍ഷിക മൂന്നാം സനദ് ദാന സമ്മേളനം നാളെ സമാപിക്കും. വാഫി,സഈദി, ഹാഫിള്, ബിരുദധാരികളായ 140 യുവപണ്ഡിതരാണ് ഇന്നത്തെ സമാപന സമ്മേളനത്തില്‍ സനദ് സ്വീകരിക്കുക. വൈകിട്ട് അഞ്ചിന് സമസ്ത കേന്ദ്ര മുശാവറ അംഗം വി മുസക്കോയ മുസ് ലിയാര്‍ പ്രാര്‍ഥന നടത്തുന്നതോടെ ആരംഭിക്കുന്ന സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാരുടെ അധ്യക്ഷതയില്‍ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സനദ് ദാനവും സനദ് ദാന പ്രഭാഷണവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രമേയപ്രഭാഷണം നടത്തും. ഇഅ്ജാസ് അഹ്മദ് ഖാസിമി, എസ് മുഹമ്മദ് ദാരിമി, പി.കെ.എം ബാഖവി, കെ.എ റഹ്മാന്‍ ഫൈസി, മൊയ്തീന്‍കുട്ടി പിണങ്ങോട്, യൂസഫ് ബാഖവി, ഡോക്ടര്‍ പുത്തൂര്‍ റഹ്മാന്‍, മൂസ ബാഖവി മമ്പാട്, അയ്യൂബ് മുട്ടില്‍ സംസാരിക്കും. രാവിലെ നടക്കുന്ന ബോയ്‌സ് പാര്‍ലമെന്റില്‍ ജില്ലയിലെ മദ്‌റസകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. എസ്.യു പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്യും. എം.കെ റഷീദ് പിണങ്ങോട്, ആസിഫ് വാഫി, നൗഫല്‍ വാകേരി ടീം ടോക്കില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് അകത്തളം സെഷനില്‍ അക്കാദമി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ച കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തും. 3.30ന് ബിരുദ ധാരികള്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ് ലിയാര്‍, വി മുസക്കോയ മുസ് ലിയാര്‍ എന്നിവര്‍ നിര്‍വഹിക്കും. ഇന്നലെ രാവിലെ നടന്ന സ്വിന്‍ഫാന്‍ സെഷന്‍ എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.സി മമ്മൂട്ടി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുജീബ് ഫൈസി കമ്പളക്കാട് അധ്യക്ഷനായി. സയ്യിദ് മുജീബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി, അബ്ദുസമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായി. എം.എ മുഹമ്മദ് ജമാല്‍, അലി കെ വയനാട്, എം ഹസ്സന്‍ മുസ്ലിയാര്‍, പുനത്തില്‍ മുഹമ്മദ് ഹാജി, ബ്രാന്‍ അലി, അസീസ് കരേക്കാടാന്‍, ഉസ്മാന്‍ കാഞ്ഞയി, ഡി അബ്ദുല്ല ഹാജി, ഉസ്മാന്‍  മഞ്ചേരി സംസാരിച്ചു. രണ്ടിന് നടന്ന മുന്നേറ്റം സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എ നാസര്‍ മൗലവി അധ്യക്ഷനായി. റഷീദ് ഫൈസി വെള്ളായിക്കോട്, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഷംസുദ്ദീന്‍ റഹ്മാനി, അബ്ദുല്ലത്തീഫ് വാഫി, ഹുസൈന്‍ ഫൈസി, യു.കെ നാസര്‍ മൗലവി, റഫീക്ക് തോപ്പില്‍, ഷുഹൈബ് വാഫി ആറാംമൈല്‍, സുബൈര്‍ കണിയാമ്പറ്റ, സുഹൈല്‍ വാഫി സംബന്ധിച്ചു. ഏഴിന് നടന്ന ഇശല്‍ നിലാവ് അബൂബക്കര്‍ റഹ്മാനിയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി കലക്ടര്‍ വി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *