എസ് എസ് എൽ സി പ്ലസ് ടു തുല്യതാ പഠിതാക്കളുടെ ആശങ്ക പരിഹരിക്കണം: യൂത്ത് ലീഗ്

മാനന്തവാടി : എസ് എസ് എൽ സി, പ്ലസ് ടു തുല്യതാ പഠിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്ന് യൂത്ത് ലീഗ്.എസ് എസ് എൽ സി തുല്യതാ ക്ലാസുകൾ മുടങ്ങുന്നത് പതിവാകുന്നു. ഉപരിപഠ നത്തിനും ജോലി എന്ന ആഗ്രഹവുമായിട്ടാണ് പലരും തുല്യതാ ക്ലാസിലെത്തിയത്. എന്നാൽ പ്രേരക്മാരുടെ സമരം മൂലം ഈ വർഷം കോഴ്സ് പൂർത്തിയാക്കാൻ പറ്റുമോ എന്നുള്ള ആശങ്കയിലാണ് പഠിതാക്കൾ. ക്ലാസുകൾ മുടങ്ങാതെ കോഴ്സ് പൂർത്തിയാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.



Leave a Reply