ജലബജറ്റ്;മാനന്തവാടി ബ്ലോക്ക്തല കണ്‍വെന്‍ഷന്‍ നടത്തി

മാനന്തവാടി : ജല ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക്തല കണ്‍വെന്‍ഷന്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു ആമുഖ പ്രഭാഷണം നടത്തി. ഹരിത കേരളമിഷന്‍ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ പ്രഭാകരന്‍ ജലബജറ്റ് പദ്ധതി വിശദീകരണം നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ജല ബഡ്ജറ്റ് ട്രെയിനിംഗ് ഗ്രാമ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്താന്‍ കണ്‍വെന്‍ഷനില്‍ തീരുമാനമായി.



Leave a Reply