ഗ്ലൂക്കോ മീറ്റര്‍ വിതരണം ചെയ്തു

കൽപ്പറ്റ : സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'വയോമധുരം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട പ്രമേഹ രോഗികള്‍ക്ക് ഗ്ലൂക്കോ മീറ്റര്‍ വിതരണം ചെയ്തു. കളക്ട്രേറ്റ് കോണ്‍ഫറണ്‍സ് ഹാളില്‍ നടന്ന ഗ്ലൂക്കോ മീറ്റര്‍ വിതരണവും ഉപയോഗിക്കുന്ന രീതിയുടെ പരിശീലനവും ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി ഓഫീസര്‍ കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിലൂടെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് ഷുഗറിന്റെ അളവ് പരിശോധിക്കുന്നതിന് സൗജന്യമായി ഗ്ലൂക്കോ മീറ്റര്‍ നല്‍കുന്ന പദ്ധതിയാണ് വയോമധുരം. ജില്ലയിലെ 27 വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ ലഭിച്ചു. സാമൂഹ്യനീതി ഓഫീസ് ഹെഡ് അക്കൗണ്ടന്റ് ഷീബ പനോളി, അന്‍വര്‍ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply