ലക്ഷ്യ ; കോളേജ് സന്ദർശനം നടത്തി

പുൽപ്പള്ളി:പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ശശിമല ഗവണ്മെന്റ് ഉദയ യു പി സ്കൂളിൽ നടത്തുന്ന സമഗ്ര പരിപാടിയായ 'ലക്ഷ്യ'യുടെ ഭാഗമായി
സ്കൂളിലെ മുപ്പത്തോളം വിദ്യാർത്ഥികളും അധ്യാപകരും പഴശ്ശിരാജ കോളേജ് സന്ദർശനം നടത്തി. വയനാട് ജില്ലയുടെ ചരിത്രശേഷിപ്പിന്റെ ഭഗമായി പഴശ്ശിരാജ കോളേജിൽ നിർമ്മിച്ച ഹിസ്റ്ററി വിഭാഗം 'സംസ്കൃതി' മ്യൂസിയം, ഡിബേറ്റ് സ്‌ക്വയർ, ആംഫി തിയേറ്റർ,ബയോകെമിസ്ട്രി ലാബ്, മൈക്രോബിയോളജി ലാബ്, മീഡിയ ലാബ്,കമ്പ്യൂട്ടർ ലാബ്, കോളേജ് ലൈബ്രറി, ഇൻഡോർ സ്റ്റേഡിയം എന്നിവ കുട്ടികൾ സന്ദർശിച്ചു.ഒപ്പം ജേർണലിസം വിഭാഗത്തിലെ വിദ്യാർത്ഥികൾ കുട്ടികൾക്കായി വിവിധയിനം കലാ പരിപാടികൾ നടത്തി.സ്കൂളിലെ അധ്യാപകരായ ജസ്‌ന സെബാസ്റ്റ്യൻ , ബിന്ദു ജോൺസൺ, സന്തോഷ് കെ , മഞ്ജു ദേവസ്യ എന്നിവർ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നു.കോളേജ് സെൽഫ് ഫിനാൻസ് ഡയറക്ടർ പ്രൊഫസ്സർ താരാ ഫിലിപ്പ്, ജേർണലിസം വിഭാഗം യു ജി കോർഡിനേറ്റർ ജിബിൻ വർഗീസ്, ലിൻസി ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഡോ. ജോബിൻ ജോയ്, ഷോബിൻ മാത്യു,ലിതിൻ മാത്യു, ക്രിസ്റ്റീന ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Leave a Reply