സി.ഇ.ഒ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാനന്തവാടി: കോപ്പറേറ്റീവ് ഓർഗനൈസേഷൻ (സി.ഇ.ഒ )ജില്ലാ പ്രസിഡന്റ് ആയി കെ.കെ.സി. റഫീഖിനെയും ജനറൽ സെക്രട്ടറിയായി കെ.നിസാറിനെയും ട്രഷററായി ശംസുദ്ധീൻ അഞ്ചു കുന്നിനെയും തെരഞ്ഞെടുത്തു. ലത്തീഫ് മുട്ടിൽ, സി. എ. അബ്ദുള്ള, അബൂബക്കർ സിദ്ദീഖ് (വൈസ് പ്രസിഡന്റ് )റഫീഖ് തരുവണ, ശംസുദ്ധീൻ മടക്കി മല, കെ.മുഹമ്മദലി (സെക്രട്ടറിമാർ ) വി.അബ്ദുള്ള, നൗഷാദ് വെങ്ങപ്പള്ളി (താലൂക്ക് കോ.ഓർഡിനേറ്റർമാർ )എന്നിവരാണ് മറ്റു ഭാരവാഹികൾ. കൗൺസിൽ യോഗത്തിൽ കെ. കെ. സി. റഫീഖ് അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. മുഹമ്മദലി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പൊൻപാറ കോയക്കുട്ടി, കെ.മൊയ്‌ദു എന്നിവർ പ്രസംഗിച്ചു. കെ. നിസാർ സ്വാഗതവും ശംസുദ്ധീൻ നന്ദിയും പറഞ്ഞു.



Leave a Reply