ആൽക്കരാമ ഡയാലിസിസ് ക്യാമ്പയിനിലേക്ക് അഞ്ചു ലക്ഷം രൂപ കൈമാറി

തരുവണ: എല്ലാ മുഖങ്ങളും ചിരിക്കട്ടെ എന്ന ആശയവുമായി വെള്ളമുണ്ട ആൽക്കരാമ ഡയാലിസിസ് സെന്ററിന്റെ പതിനായിരം ഡയാലിസിസ് ക്യാമ്പയിനിലേക്ക് വെള്ളമുണ്ട വാട്സ്ആപ്പ് കൂട്ടായ്മ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് കെ. സി. അസീസിനെ ഏല്പിച്ചു. ചടങ്ങിൽ കെ. കെ. സി. റഫീഖ്, കെ. സുബൈർ, സി. പി. മൊയ്‌ദു ഹാജി, കെ. ജംഷീർ, പടയൻ മമ്മൂട്ടി,പി. മുഹമ്മദ്, സ്റ്റാൻലി,ആലികുട്ടി, കുഞ്ഞബ്ദുള്ള, ടി. അസീസ്,ഏകരത് മൊയ്‌ദു ഹാജി, മംഗലശ്ശേരി ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു



Leave a Reply