സ്വകാര്യ ബസ് കെസ്ആർടിസി ബസിന്റെ പിന്നിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൽപ്പറ്റ: കൊളകപ്പാറ കവലയ്ക്ക് സമീപം വാഹനാപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ് കെസ്ആർടിസി ബസ്സിന്റെ പിന്നിലും ഇതിന്റെ ആഘാത്തിൽ കെസ്ആർടിസി മുന്നിലത്തെ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടികളുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടങ്ങടങ്ങൾ തുടർക്കഥയാവുന്നതിനെ തുടർന്ന് റോഡിൽ ഡിവെെഡറുകൾ വരെ സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.





Leave a Reply