സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍: വനിത വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കല്‍പ്പറ്റ:- സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വനിത വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സമ്മേളനം വയനാട് ജില്ല പോലീസ് വനിത സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ജാനകി ഉദ്ഘാടനം ചെയ്തു. എസ് സി എഫ് ഡബ്ലിയു എ സംസ്ഥാന കമ്മിറ്റി അംഗം അഭിവാദ്യം ചെയ്തു സംസാരിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി. കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷന്‍ വഹിച്ചു. സി .പ്രഭാകരന്‍ സ്വാഗതവും പി. പി. അനിത ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി പി പി അനിത ടീച്ചര്‍ കണ്‍വീനര്‍. മേഴ്‌സി ബേബി ചീരാല്‍ ശോഭന പി പി കല്‍പ്പറ്റ എന്നിവരെ ജോയിന്‍ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.



Leave a Reply