104 ലിറ്റർ മാഹി മദ്യവുമായി പിടിയിൽ

തലപ്പുഴ :104 ലിറ്റർ മാഹി മദ്യവുമായി എക്സ്സൈസ് പിടിയിൽ. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തലപ്പുഴ കമ്പി പാലം ഭാഗത്ത് ആൾവെയിൻ വീട്ടിൽ 'ബേസിലപ്പൻ' എന്ന് വിളിക്കുന്ന ബേസിൽ ആൾവെയ്ൻ(64)എന്നയാളുടെ വീട്ടിൽ നിന്ന് വില്പനയ്ക്കായി കരുതിവച്ച 104 ലിറ്റർ പുതുച്ചേരി( മാഹി) മദ്യം കണ്ടെടുത്ത് അറസ്റ്റ് ചെയ്തു. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ്. എ. സി,സുരേഷ് വി കെ, സനൂപ് കെ എസ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ സെൽമ ജോസ് എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ മാനന്തവാടി ജെ എഫ് സി എം കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ ചെയ്തു.



Leave a Reply