May 5, 2024

സ്കൂൾ വാർഷികം ആഘോഷിച്ചു

0
20230402 165802.jpg
പുൽപ്പള്ളി : പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ വാർഷികം  ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി എം ഷമീർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ.പി.സി.ചിത്ര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭന സുകു ബാലപ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ കെ. എസ് സതി,പി.ടി.എ വൈസ് പ്രസിഡൻറ് കിഷോർ കുമാർ,മദർ പി.ടി.എ പ്രസിഡൻറ് ഷീന പ്രിൻസ്, സ്കൂൾ ലീഡർ എവിറ്റ വിൽസൺ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കെ.സി.അഭിലാഷ് നന്ദി പറഞ്ഞു . സമ്മേളനത്തിൽ ഫുട്ബോൾ അക്കാദമിയുടെ ലോഗോ, ജഴ്സി എന്നിവയുടെ പ്രകാശനം നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *