May 17, 2026

അധ്യാപകർ കുട്ടികളുടെ വീട്ടിലേക്ക്: ജില്ലാതല ഉദ്ഘാടനം നടത്തി

0
ei7Z4YW82263.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ കെഎസ്ടിഎ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ‘അധ്യാപകർ കുട്ടികളുടെ വീട്ടിലേക്ക്’ സമ്പൂർണ ഗൃഹസന്ദർശന ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം ഒ.ആർ. കേളു എംഎൽഎ നിർവഹിച്ചു. തൃശ്ശിലേരിയിലെ മുള്ളൻകൊല്ലി, പ്ലാമൂല കോളനിയിലെ വീടുകൾ സന്ദർശിച്ചാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. രക്ഷിതാക്കളുമായും കുട്ടികളുമായി സംവദിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
കെഎസ്ടി എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ഇ. സതീഷ് ബാബു, വി.എ. ദേവകി, പഞ്ചായത്ത് അംഗം വി. ബേബി, ജില്ലാ സെക്രട്ടറി വിൽസൺ തോമസ്, ജില്ലാ ജോ. സെക്രട്ടറി എൻ. മുരളീധരൻ, ബിജു കുഞ്ഞുമോൻ, പി.ആർ. സുനിൽ കുമാർ, എ. അജയകുമാർ, അപർണ കെ. റെജി, പി.എ. ജയറാം എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *