August 26, 2026

കുടുംബശ്രീ വിഷു വിപണനമേളകള്‍ തുടങ്ങി

0
IMG_20230411_195513.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ :കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന വിഷു വിപണന മേളകള്‍ക്ക് തുടക്കമായി. മുള്ളന്‍ക്കൊല്ലിയില്‍ ആരംഭിച്ച വിഷു വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ജിസ്റ മുനീര്‍ ഗ്രാമ പഞ്ചായത്തംഗം ചന്ദ്രബാബുവിന് കൈമാറി ആദ്യ വില്‍പ്പന നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ജോസ്, അംഗങ്ങളായ ജെസി സെബാസ്റ്റ്യന്‍, ചാന്ദ്‌നി പ്രകാശന്‍, ജലജ സജി തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ടത്തറയില്‍ വിഷു ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി രനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍, സംരംഭകര്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങളാണ് ചന്തയില്‍ വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. 
ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശാന്ത ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.സജി, വൈസ് ചെയര്‍പേഴ്സണ്‍ എം.ജി ജെനിമോള്‍, ഹെഡ് ക്ലാര്‍ക്ക് കെ.സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, അയല്‍ക്കൂട്ടം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *