May 2, 2024

സർക്കാറിന് ഉത്തരമില്ലാത്ത ഒരു ചോദ്യം ചോദിച്ചതിനാണ് രാഹുൽ ഗാന്ധിയെ അവർ അയോഗ്യനാക്കിയത് : പ്രിയങ്ക ഗാന്ധി

0
Ei5k0ch23650.jpg
കൽപ്പറ്റ: വയനാട്ടിലേക്കുള്ള തന്റെയും സഹോദരൻ രാഹുലിന്റെയും വരവ് ഏറെ വൈകാരികമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സർക്കാറിന് ഉത്തരമില്ലാത്ത ഒരു ചോദ്യം ചോദിച്ചതിനാണ് രാഹുൽ ഗാന്ധിയെ അവർ അയോഗ്യനാക്കിയതെന്നും അവർ പറഞ്ഞു.
കൽപറ്റയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ റോഡ് ഷോക്കുശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഗൗതം അദാനിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ്. ബി.ജെ.പി നമ്മുടെ ജനാധിപത്യത്തെ തലകീഴായി മറിച്ചു. പ്രധാനമന്ത്രി ദിവസവും വസ്ത്രധാരണ രീതി മാറ്റുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതശൈലിയിൽ ഒരു മാറ്റവുമില്ല. അവർ ജോലിക്കായി പ്രയാസപ്പെടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം താൻ രാഹുലിന്റെ വീട് ഒഴിയുന്നതിൽ സഹായിച്ചിരുന്നു. അതുപോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് തണലായി ഭർത്താവും മക്കളുമുണ്ടായപ്പോൾ രാഹുലിനെ സഹായിക്കാൻ സ്വന്തക്കാരായി ആരുമില്ല. അടുത്ത ദിവസം വയനാട്ടിലേക്ക് പോകുകയല്ലേയെന്നും എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ അതൊന്നും കാര്യമാക്കേണ്ടതില്ല. വയനാട്ടുകാർ നമ്മുടെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ എം.പിയുടെ ഭാവി കോടതിയുടെ കൈകളിലാണെന്നും നാലേകാൽ ലക്ഷം വോട്ടിന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സ്ഥാനം സാങ്കേതികത്വങ്ങളിൽ കുരുങ്ങിക്കിടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *